17 September, 2022 04:35:23 PM


തെരുവുനായ വീട്ടമ്മയെ കടിച്ചത് വീടിനുള്ളില്‍ കയറി ; പാമ്പാടിയില്‍ കടിയേറ്റത് മൂന്ന് പേര്‍ക്ക്



കോട്ടയം: പാമ്പാടി ഏഴാം മൈലിൽ തെരുവുനായ ആക്രമണം. വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു. ഏഴാം മൈൽ സ്വദേശിനി നിഷ സുനിലിന് കടിയേറ്റത് വീട്ടിനുള്ളിൽ വച്ച്. നായയെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ നിഷയെ പിന്നാലെയെത്തി കടിക്കുകയായിരുന്നു. സമീപവാസികളായ രണ്ട് പേർക്കും കടിയേറ്റു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K