27 September, 2022 03:11:40 PM


രണ്ടു കുട്ടികളുടെ അമ്മയുമായി യുവാവ് ഒളിച്ചോടി; പരാതിയുമായി ഭര്‍ത്താവ്



ഏറ്റുമാനൂര്‍: രണ്ടു കുട്ടികളുടെ മാതാവായ യുവതിയുമായി യുവാവ് ഒളിച്ചോടിയെന്ന് ആരോപണം. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ആര്‍പ്പൂക്കര സ്വദേശി ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. മലയാള മനോരമയുടെ ഏറ്റുമാനൂര്‍ പ്രാദേശിക ലേഖകന്‍ ആയിരുന്ന കെ. മഹാദേവനെതിരെയാണ് ആരോപണം. ഏറ്റുമാനൂര്‍ നഗരസഭ 35-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മഹാദേവന്‍ മത്സരിച്ചിരുന്നു.

ഏറ്റുമാനൂര്‍ മഹാലക്ഷ്മി സില്‍ക്സിലെ ജീവനക്കാരിയാണ് യുവതി. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ ആർപ്പൂക്കര സ്വദേശി പ്രിൻസ് ആണ് പരാതിക്കാരൻ. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് മഹാദേവന്‍. അതേസമയം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. കുട്ടികളെ ഉപേക്ഷിച്ചാണ് യുവതി പോയതെങ്കില്‍ കാമുകനും കാമുകിക്കും ജയില്‍ശിക്ഷ ലഭിച്ചേക്കാവുന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസെടുക്കാവുന്നതാണെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൈരളി വാര്‍ത്തയോട് പറ‍ഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.5K