29 September, 2022 06:20:14 PM


ഒരു പൊതിക്ക് 500 രൂപ: കൊല്‍ക്കത്ത സ്വദേശി കഞ്ചാവുമായി കുറവിലങ്ങാട് പിടിയിൽ



കോട്ടയം: പശ്ചിമ ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പൊതികളാക്കി കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വില്പന ടത്തിയ ബംഗാൾ സ്വദേശി ടിപ്പു എസ്.കെ എന്നയാളാണ് കുറവിലങ്ങാട് എക്‌സൈസിന്റെ പിടിയിലായത്. ഇയാൾ കുറവിലങ്ങാടിന് സമീപം വാടകയ്ക്ക് താമസിച്ച് തൊഴിലാളികൾക്കും, കോളേജ് വിദ്യാർത്ഥികൾക്കും ഒരു പൊതിക്ക് 500 രൂപ നിരക്കിൽ കഞ്ചാവ് വില്പന നടത്തി വരുകയായിരുന്നു എന്നും അധികൃതർ പറഞ്ഞു.

ഇയാളിൽ നിന്നും നാല് കഞ്ചാവ് പൊതികളും കഞ്ചാവ് വലിക്കുവാനുള്ള ചിലിം എന്ന ഉപകരണവും കണ്ടെടുത്തു. കുറവിലങ്ങാട് റേഞ്ചിലെ ഉദ്യോഗസ്ഥർ പല സ്‌ക്വാഡുകളായി തിരിഞ്ഞ് പട്രോളിംഗ് നടത്തുന്നതിനിടയിൽ ഭയന്നോടിയ പ്രതിയെ പിൻതുടർന്ന് ഇയാൾ താമസിച്ച വാടക വീട്ടിൽ നിന്നും ഇൻസ്‌പെക്ടർ ഒ .പി വർമ്മദേവന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയുമായായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K