01 October, 2022 01:02:15 PM


ഏറ്റുമാനൂര്‍ പേരൂരില്‍ ബൈപാസ് റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു കാര്‍ പാടത്തേക്ക് മറിഞ്ഞു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ വീണ്ടും അപകടം. പേരൂര്‍ കണ്ടംചിറ കവലയ്ക്ക് സമീപം രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഒരു കാര്‍ പാടത്തേക്ക് മറിഞ്ഞു. ആളപായമില്ല. കാറിലുണ്ടായിരുന്ന പത്തനംതിട്ട  സ്വദേശിയായ ഡ്രൈവര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പെട്ട മറ്റെ കാറില്‍ മൂന്ന് യാത്രികരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് നിസാരമായി പരുക്കേറ്റു. 


ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. റോഡില്‍നിന്നും മൂന്നര മീറ്റര്‍ താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കാറിടിച്ച് അമ്മയും മക്കളും ഉള്‍പ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അതേ സ്ഥലത്താണ് ഇന്നും അപകടമുണ്ടായത്. കണ്ടംചിറയ്ക്ക് സമീപം നടന്ന മറ്റൊരു അപകടത്തില്‍ ഒരു സ്കൂട്ടര്‍ യാത്രികനും നേരത്തെ മരണമടഞ്ഞിരുന്നു. വാഹനങ്ങളുടെ അമിതവേഗത നിരന്തരം അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതായി നാട്ടുകാര്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K