01 October, 2022 06:50:21 PM


ഹരിതകർമ്മ സേനാംഗമായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ



കോട്ടയം: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. വാഴൂർ ചാമംപതാൽ  വേങ്ങത്താനം വീട്ടിൽ അവിരാ മകൻ മനോജ് വി. എ (38) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ അയൽവാസിയുടെ വീട്ടിൽ പഞ്ചായത്തിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വന്ന ഹരിത കർമ്മ സേനാംഗമായ യുവതിയെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.

യുവതിയുടെ  പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ മാരായ വിജയകുമാർ ജെ, അനിൽകുമാർ വി.പി, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഓ മാരായ പ്രതാപ് വി. ബി,അജുവുദീൻ, അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K