03 October, 2022 06:06:13 PM


വൈക്കം - വെച്ചൂർ റോഡില്‍ ഒക്ടോബര്‍ 06 മുതൽ 13 വരെ ഗതാഗത നിയന്ത്രണം



വൈക്കം: വൈക്കം - വെച്ചൂർ റോഡിന്റെ അറ്റകുറ്റപ്പണിയുമായ് ബന്ധപ്പെട്ട് ഒക്ടോബര്‍ 06 മുതൽ 13 വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. വെച്ചൂരിൽ നിന്നും വൈക്കം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഉല്ലല ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊതവറ, മുത്തേടത്ത് കാവ്, തോട്ടുവക്കം വഴി വൈക്കത്ത് എത്തേണ്ടതാണ്. വൈക്കത്ത് നിന്നും വെച്ചൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഉല്ലല ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് കൊതവറ മുത്തേടത്ത് കാവ് തോട്ടുവക്കം വഴി വെച്ചൂരിൽ എത്തേണ്ടതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K