03 October, 2022 06:28:20 PM


അയൽവാസിയായ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ



കോട്ടയം: അയൽവാസിയായ സ്ത്രീയുടെ വീട്ടിൽ കയറി  ചീത്തവിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുടമാളൂർ ഇടാട്ടു താഴെ വീട്ടിൽ ചെല്ലയ്യ മകൻ ആന്റണി മഹേന്ദ്രൻ  (46) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം  യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. പ്രതിയും അയൽവാസിയായ യുവതിയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു.

ഇതിന്റെ തുടര്ച്ചയെന്നോണമാണ്  ഇയാള്‍ യുവതിയുടെ വീട്ടില്‍ കയറി അപമര്യാദയായി പെരുമാറിയത് . ഇവരുടെ പരാതിയെ തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ രണ്ടു കേസുകള്‍ നിലവിലുണ്ട് . വെസ്റ്റ് സ്റ്റേഷന്‍ എസ്.ച്ച്.ഓ അനൂപ് കൃഷ്ണ, എസ്.ഐ ശ്രീജിത്ത് റ്റി, സി.പി.ഓ മാരായ ലിബു ചെറിയാൻ, വിജയ് ശങ്കർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K