09 October, 2022 09:18:57 PM


പാലായിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാൾ പിടിയിൽ



പാലാ: പാലായിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതില്‍ പ്രധാനിയായയാൾ പിടിയിൽ. പൂവരണി മൂലേത്തുണ്ടി ഭാഗത്ത്  ഓലിക്കൽ വീട്ടിൽ  ജോർജ് മകൻ മൂലേത്തുണ്ടി സാജൻ എന്നറിയപ്പെടുന്ന സാജൻ (40) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ കഞ്ചാവ് വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി രാത്രി  നടത്തിയ  പരിശോധനയിൽ ഇയാളുടെ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

ഇയാൾ മുന്‍പും പാലാ സ്റ്റേഷനിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു. പാലാ സ്റ്റേഷൻ എസ്.ഐ അഭിലാഷ് എം.ഡി, ഷാജി സെബാസ്റ്റ്യൻ, എ.എസ് .ഐ ബിജു കെ.തോമസ്, സി.പി.ഓ മാരായ   സുമീഷ് മാക്മില്ലൻ, ജസ്റ്റിൻ ജോസഫ്, അരുൺ എ.എ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K