16 October, 2022 02:51:24 PM


കാണക്കാരിയില്‍ ഭാര്യയുടെ കൈ വെട്ടി മാറ്റിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ



ഏറ്റുമാനൂർ: കാണക്കാരിയില്‍ ഭാര്യയുടെ കൈ വെട്ടി മാറ്റിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കാണക്കാരി സ്വദേശി പ്രദീപ് ആണ് മരിച്ചത്. പാലാ ഉഴവൂരിന് അടുത്ത് അരീക്കരയിൽ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭാര്യ മഞ്ജുവിനെ പ്രദീപ് ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയത്.


കുടുംബ വഴക്കിനെ തുടർന്നായിരുന്നു ഇയാൾ ഭാര്യ മഞ്ജുവിനെ ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. റെയിൽവേ ക്രോസിന് സമീപം താമസിക്കുന്ന മഞ്ജു- പ്രദീപ് ദമ്പതികൾ തമ്മിൽ തർക്കം നടന്നിരുന്നു. ഇയാൾ ഭാര്യയുടെ ഇരു കൈകളിലും വെട്ടുകയായിരുന്നു. മഞ്ജുവിന്‍റെ ഇരുകൈകളിലെയും വിരലുകൾ അറ്റു പോയി. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ പ്രദീപ് ഒളിവിൽപോയി. പൊലീസ് അന്വേഷണം നടക്കവേയാണ് ഇയാൾ മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.4K