16 October, 2022 07:11:52 PM


'മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ ജാഗ്രതൈ!' കോട്ടയത്ത് ആൽകോ സ്കാൻ വാന്‍ റഡി



കോട്ടയം: മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ച് വാഹനം ഓടിക്കുന്ന ആളുകളെയും, ഇവ ഉപയോഗിക്കുന്നവരേയും ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ ആധുനിക സംവിധാനമായ "ആൽക്കോ സ്കാൻ വാനിന്‍റെ" കോട്ടയത്തെ പ്രവര്‍ത്തനോദ്ഘാടനം കോട്ടയം ഗാന്ധിസ്ക്വയറിന് സമീപം വച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഫ്ലാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു.

ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി  നൂതന സാങ്കേതിക വിദ്യയാണ് വാഹനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി ഈ മാസം  22-ആം തീയതി വരെ വാഹനം പരിശോധന നടത്തും. ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ വിവിധ ഡി.വൈ.എസ്പി മാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K