25 October, 2022 11:53:36 AM


വിദ്യാർഥികൾക്ക് വിൽക്കാൻ എത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ



പാലാ: സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.  അസംദ്‌റാം ജില്ലയിൽ കൊപ്പടി ഗ്രാമത്തിൽ നൂർജഹാൻ മകൻ ജാക്കിർ ഹുസൈനെയാണ് 1.100 ഗ്രാം കഞ്ചാവുമായി പാലാ എക്‌സൈസ് സംഘം പിടികൂടിയത്. 

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ വൻ തോതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവിടെ എത്തിച്ച ശേഷം കഞ്ചാവ് ചെറു പൊതികളാക്കി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം സൂരജിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K