25 October, 2022 07:05:01 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് പീഡിപ്പിച്ച പേരൂര്‍ സ്വദേശി യുവാവ് അറസ്റ്റിൽ



ഏറ്റുമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ പുത്തൻപറമ്പിൽ വീട്ടിൽ രാജു മകൻ കൊച്ചുവിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണുരാജ് (25) എന്നയാളെയാണ്  ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ പ്രേമം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു.

അതിജീവിതയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.  ഇയാൾക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ, തിരുവല്ല എന്നിവിടങ്ങളിലായി അടിപിടി കേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ്, എ.എസ്.ഐ ഷാജിമോൻ, സി.പി.ഓ മാരായ അനീഷ്, അജീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K