02 November, 2022 02:48:48 PM


സോൾട്ട് ആന്‍റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ കേളു അന്തരിച്ചു



കല്‍പ്പറ്റ: സോൾട്ട് ആന്‍റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്റ് പെപ്പറിലെ മൂപ്പന്‍റെ വേഷം ചെയ്തത് കേളുവായിരുന്നു. ഈ സിനിമയ്ക്ക് പുറമെ പഴശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും കേളു അഭിനയിച്ചിട്ടുണ്ട്. ഭാര്യ: മീനാക്ഷി. മക്കൾ: പുഷ്പ, രാജൻ, മണി, രമ. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K