11 December, 2022 04:21:30 PM


പ്രകൃതിവിരുദ്ധ പീഡനം: ഏറ്റുമാനൂരിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ



ഏറ്റുമാനൂർ: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസ്സാം ബാരപ്പെട്ട ഗ്യാതി വില്ലേജിൽ ഏലിയാസ് ഇക്ക  മകൻ അനിൽ ഇക്ക (20) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനത്തിന് ഇരയായ കുട്ടി ഈ വിവരം ബന്ധുവിനോട് പറയുകയും തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയും ആയിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് കുമാർ, എസ്.ഐ മാരായ പ്രശോഭ്, ബിജു വി.കെ, സി.പി.ഓ മാരായ ഷാജിമോൻ എ.ജെ, ബിജു കെ.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K