11 December, 2022 05:19:52 PM


പാലാ - പൊൻകുന്നം റോഡിൽ കാർ കാൽനടയാത്രക്കാരെ ഇടിച്ചു മറിഞ്ഞു; ഒരു മരണം



പാലാ: നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം. പാലാ - പൊൻകുന്നം റോഡിൽ അഞ്ചാംമൈലിലാണ് നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ശേഷം മറിയുകയാരുന്നു. അപകടത്തിൽപ്പെട്ട സ്ത്രീ തൽക്ഷണം മരണമടഞ്ഞു.

മഞ്ച്കുഴിക്ക് സമീപം എലിക്കുളം തകടിയിൽ വേണുവിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ശബരിമലയിൽ നിന്നും മടങ്ങിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉള്ളവർക്കും പരിക്കേറ്റു. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഡ്രൈവറെ പാലായിൽ നിന്നും പോലീസ് പിടികൂടി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K