15 December, 2022 02:14:28 PM


ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപ്പാസ് റോഡില്‍ കിഴക്കേനടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപ്പാസ് റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാവുന്നു. പാലാ റോഡില്‍ നിന്നും പട്ടിത്താനം വരെ നീട്ടിയ  റോഡില്‍ ഇന്ന് രാവിലെ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. രാവിലെ പത്തരയോടുകൂടി കിഴക്കേനടയില്‍ രണ്ട് ദിശകളില്‍ നിന്ന് വേഗതയിലെത്തിയ കാറുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈപ്പാസിയൂടെയെത്തിയ കാറുമായി ഇടറോഡില്‍നിന്ന് കയറിവന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുകാറുകളും വഴിയുടെ അരികിലേക്ക് തെറിച്ചുനീങ്ങി. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K