16 December, 2022 12:35:51 PM


ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി: പ്രകാശ് പ്രസിഡന്‍റ്, രാജീവ് സെക്രട്ടറി



ഏറ്റുമാനൂർ: എസ്.എം എസ്.എം  പബ്ലിക് ലൈബ്രറിയുടെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ജി.പ്രകാശ്, സെക്രട്ടറി അഡ്വ പി. രാജീവ് ചിറയിൽ എന്നിവർ നേതൃത്യം നൽകിയ പാനൽ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികളായി ജി.പ്രകാശ് (പ്രസിഡന്‍റ്), പി.വി വിനീത് കുമാർ (വൈസ് പ്രസിഡന്‍റ്), 
അഡ്വ പി.രാജീവ് ചിറയിൽ (സെക്രട്ടറി ), സിറിയക് തോമസ് (ജോയിന്‍റ് സെക്രട്ടറി), വി. എൻ.ശ്രീകുമാർ വാലയിൽ, ഇ.എൻ ജയകുമാർ, ടോംസ് പി.ജോസഫ്, ടോണി  ആന്‍റണി, അൻഷാദ് ജമാൽ, എ.പി സുനിൽ, ഡോ. വിദ്യ ആർ. പണിക്കർ (നിർവാഹക സമിതി അംഗങ്ങള്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K