01 January, 2023 07:51:15 PM


ജീവിതം വഴിമുട്ടിയ കായിക താരത്തിന് സ്നേഹഭവനവുമായി കോട്ടയം ജില്ലാ പോലീസ്



പാലാ: പുതുവർഷത്തിൽ ഭവനരഹിതനായ ആള്‍ക്ക് സ്നേഹഭവനം കൈമാറി കോട്ടയം ജില്ലാ പോലീസ്. മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയെയും കേരളാ സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് വിവിധ കായികയിനങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ രാജൻ പാട്ടത്തിപ്പറമ്പിലിനാണ് സ്നേഹഭവനം നിർമ്മിച്ച് നല്‍കിയത്. ജില്ലാ പോലീസ് മേധാവി കെ.കാർക്കിക് താക്കോൽ കൈമാറി.  

പരിശീലനത്തിനിടെയുണ്ടായ ആകസ്മിക പരിക്കിൽ ജീവിതം വഴിമുട്ടിയ വ്യക്തിയാണ് രാജന്‍. ചികിത്സയിലായതോടെ കായികമേഖലയിൽനിന്നും വിദ്യാഭ്യാസമേഖലയിൽ നിന്നും പുറത്തുപോവേണ്ട അവസ്ഥ വന്നു. ജീവിതച്ചിലവിന് കൂലിവേല ചെയ്തു വന്ന രാജന്‍റെ ഏക മകൻ അസുഖബാധിതനായി 2 മാസം മുൻപ് മരിച്ചു. തുടർന്നാണ്  ജില്ലാ പോലീസ് പൊതുജനപങ്കാളിത്തത്തോടെ വീട് നിര്‍മ്മിച്ചുകൊടുക്കാൻ പദ്ധതിയിട്ടത്. ചടങ്ങിൽ പാലാ ഡി.വൈ.എസ്.പി എ ജെ തോമസ്സ്, പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.പി ടോംസൺ, പഞ്ചായത്ത് മെമ്പർ  രാഹുൽ ജി കൃഷ്ണ, പാലാ സെന്‍റ് തോമസ് കോളേജ് പ്രൊഫസർ പി.ഡി. ജോർജ്ജ് തുടങ്ങിയവരും പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K