02 January, 2023 09:29:24 PM


മലയാളികളുടെ മനം കവർന്ന ഗജരാജൻ 'നടയ്ക്കൽ ഉണ്ണികൃഷ്ണൻ' ചരിഞ്ഞു



കോട്ടയം: ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരം എന്ന ചിത്രത്തിലൂടെ നിരവധി പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ഗജരാജൻ നടക്കൽ ഉണ്ണികൃഷ്ണൻ ചെരിഞ്ഞു. നെയ്ശേരി പാർഥൻ എന്ന പേരിലായിരുന്നു ചിത്രത്തിൽ ആനയെത്തിയത്. ആനയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണ് അജഗജാന്തരം. ആനയെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ എന്നതും പ്രത്യേകതയാണ്.


കോട്ടയം മുണ്ടക്കയം സ്വദേശി നടക്കൽ വർക്കി ഉടമസ്ഥതയിലുള്ള ആനയാണിത്. ഒടിയൻ, തിരുവമ്പാടി തമ്പാൻ, കുങ്കി, പഞ്ചവർണ്ണ തത്ത, ഹാത്തിമേരാ സാത്തി, പാൽത്തു ജാൻവർ തുടങ്ങി മറ്റു നിരവധി സിനിമകളിലൂടെയും മലയാളികളുടെ മനം കവർന്ന കൊമ്പനാണ്.



1982-ൽ പാലക്കാട് മനിശ്ശീരി ഹരിയാണ് ഉണ്ണികൃഷ്ണനെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നത്. പിന്നീട് കൊല്ലത്തേക്ക് കൈമാറ്റം ചെയ്ത ആനയെ മുണ്ടക്കയം സ്വദേശി നടക്കൽ വർക്കി വാങ്ങുകയായിരുന്നു. ആനകളുടെ ഒട്ടുമിക്ക ലക്ഷണങ്ങളും തികച്ച ഉണ്ണികൃഷ്ണൻ ശാന്ത സ്വഭാവിയും ആരുമായും എളുപ്പത്തിൽ ഇണങ്ങുന്നതുമായ ആനയായിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K