12 January, 2023 09:43:07 PM


യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍



വൈക്കം: തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കല്ലുവേലിയിൽ വീട്ടിൽ ചാക്കോ കെ മാത്യു മകൻ അനില്‍ ചാക്കോ (27) എന്നയാളെയാണ് തൊടുപുഴ  ഭാഗത്ത് നിന്നും തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം എറണാകുളം സ്വദേശി  സഞ്ജയ്  സത്യൻ എന്നയാളെ ചെറുകര പയ്യപ്പള്ളി ഭാഗത്ത് വച്ച് തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിനുശേഷം പ്രതികളെല്ലാവരും ഒളിവിൽ പോയി. ഇതിലെ കൂട്ടുപ്രതിയായ അഭിജിത്ത്  സുരേഷ്, സ്റ്റെഫിൻ തോമസ് എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയിരുന്നു. ഇയാളെ കൂടി പിടികൂടിയതോടെ ഈ കേസിലെ മുഴുവൻ പ്രതികളും  അറസ്റ്റിലായതായി പോലീസ് പറഞ്ഞു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ ദീപു ടി ആർ, സുദർശനൻ, സുശീലൻ, സി.പി.ഒ സ്വപ്ന എന്നിവർ ചേർന്നാണ്  ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K