01 February, 2023 07:32:35 PM


ഏറ്റുമാനൂര്‍ കീര്‍ത്തിനഗറില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് 5ന്



ഏറ്റുമാനൂര്‍: കീര്‍ത്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസ് ഫെബ്രുവരി 5 ഞായറാഴ്ച 3 മണിക്ക് ഊറ്റക്കുഴി റോട്ടറി ക്‌ളബ് ഹാളില്‍ നടക്കും. എക്‌സൈസ് പ്രിവന്‍റീവ് ഓഫീസര്‍ ജോഷി എം.യു, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷാജി എ.റ്റി എന്നിവര്‍ ക്ലാസുകള്‍ എടുക്കും. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബിജു വി.കെ., ജനമൈത്രി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസഫ് തോമസ്, സിവില്‍ പോലീസ് ഓഫീസര്‍ വിനു കെ.ആര്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. എല്ലാ കുടുംബാംഗങ്ങളും കുട്ടികളെയും കൂട്ടി ക്ലാസില്‍ പങ്കെടുക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് മാത്യു മണലേല്‍, സെക്രട്ടറി വിജിമോന്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K