05 February, 2023 05:54:46 PM


കോട്ടയത്ത് ഇന്ത്യന്‍ കോഫി ഹൗസിലെ ബിരിയാണിയില്‍ 'പുഴുങ്ങിയ പാറ്റ'യും



കോട്ടയം: ഇന്ത്യന്‍ കോഫി ഹൗസിലെ ബിരിയാണിയില്‍ പുഴുങ്ങിയെടുത്ത പാറ്റ. കോട്ടയം ‍ടെമ്പിള്‍ റോഡില്‍ ജവഹര്‍ ബാലഭവന് സമീപമുള്ള ഹോട്ടലില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് ബിരിയാണി മേടിച്ചയാള്‍ക്കാണ് പാറ്റയെ ലഭിച്ചത്. പരാതിയെതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.


കോട്ടയം ചുങ്കത്ത് പ്രസിലെ ജീവനക്കാരാണ് ഇന്ന് ഉച്ചയോടെ ഒരു ചിക്കന്‍ ബിരിയാണിയും ബാഫ് ബിരിയാണിയും വാങ്ങിയത്. പണം ഗൂഗില്‍ പേ ആയി നല്‍കി. പ്രസിലെത്തി കഴിച്ചുതുടങ്ങിയതോടെയാണ് പാറ്റ കയ്യില്‍ തടഞ്ഞത്. തിരിച്ച് ഹോട്ടലില്‍ എത്തിയ ഇവരോട് പ്രശ്നമുണ്ടാക്കരുതെന്ന് പറഞ്ഞ് സംഭവം രമ്യതയില്‍ തീര്‍ക്കാന്‍ ജീവനക്കാര്‍  ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാജീവനക്കാര്‍ സ്ഥലത്തെത്തിയത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.5K