09 February, 2023 04:08:44 PM


സംസ്ഥാന ബജറ്റ്: കോട്ടയത്ത് ബിജെപി മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം



കോട്ടയം: കോട്ടയത്ത് ബിജെപി മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം. സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് അക്രമാസക്തമായി. കളക്ടറേറ്റ് കവാടത്തിലെ ബാരിക്കേഡ് ഭേദിച്ച് അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ ജലപീരങ്കി പ്രയോഗിച്ചു പോലീസ് തടയുകയായിരുന്നു. അഞ്ച് മിനിറ്റിലധികം നേരം ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് പ്രവർത്തകർ പിന്മാറിയത്.

തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധ മുദ്രാവാക്യം മുഴക്കി. ജനങ്ങളുടെ മേൽ അമിതഭാരം ചുമത്തിയുള്ള സംസ്ഥാന ബജറ്റിലെ നികുതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ധർണ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ അധ്യക്ഷനായിരുന്നു. വനിതകളടക്കം നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K