11 February, 2023 06:24:06 PM


കാഞ്ഞിരപ്പള്ളിയിൽ തുണിക്കടയിലേയ്ക്ക് കാർ ഇടിച്ചു കയറി; ആർക്കും പരിക്കില്ല



കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ തുണിക്കടയിലേയ്ക്ക് കാർ ഇടിച്ചു കയറി. അപകടത്തിൽ കടയുടെ മുൻവശത്തെ ചില്ല് തകർന്നു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ശനിയാഴ്ച്ച ദിവസമായതിനാൽ, ഈ സമയം കടക്കുള്ളിൽ നിരവധിയാളുകൾ ഉണ്ടായിരുന്നുവെങ്കിലും വാഹനം വരുന്നത് കണ്ട് ഓടി മാറിയതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആർക്കും പരിക്കില്ല.

സ്ഥാപനത്തിന്‍റെ പുതിയ ബിൽഡിംഗിന് മുൻവശമായിരുന്നു അപകടം നടന്നത്. പുൽപ്പേലിൽ വസ്ത്രങ്ങൾ വാങ്ങാനെത്തിയവരുടെ വാഹനമാണ് പുറകോട്ട് എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കടക്കുള്ളിലേക്ക് ഇടിച്ച് കയറിയത്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K