22 February, 2023 12:03:22 PM


റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കുമരകത്ത് തോട്ടിൽ മരിച്ച നിലയിൽ



കുമരകം: കുമരകം കോക്കോ തോട്ടം ഷാപ്പിന് കിഴക്ക് വശത്തെ വാച്ചാ തോട്ടിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കുമരകം കളത്തിപ്പറമ്പിൽ  വീട്ടിൽ പി.കെ. വിജയപ്പൻ (74) ആണ് അന്തരിച്ചത്.  കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നാണ് ജോലിയിൽ നിന്നും വിരമിച്ചത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും പോയ വിജയപ്പൻ തിരികെ വരാത്തതിനെ തുടർന്ന് മകൾ ലൗസി രഞ്ജിത്ത് ചൊവ്വാഴ്ച കുമരകം പോലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച പുലർച്ചെ നടക്കാൻ ഇറങ്ങിയ സമീപവാസിയായ അനിലാണ് വാച്ചാ തോട്ടിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എടുത്തു.  വാച്ചാപറമ്പ് പാലത്തിലൂടെ വീട്ടിലേയ്ക്ക് പോകും വഴിയാകാം അപകടം സംഭവിച്ചതെണാണ് പ്രാഥമിക നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K