26 February, 2023 12:45:19 PM


കുറവിലങ്ങാട് വയലായിലെ കിടക്ക ഫാക്ടറിയില്‍ വന്‍ അഗ്നിബാധ



ഏറ്റുമാനൂര്‍: കുറവിലങ്ങാട് വയലായിലെ കിടക്ക ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. റോയല്‍ ഫോംസ് എന്ന ഫാക്ടറിയില്‍ 12.30 മണിയോടെയാണ് തീ പടര്‍ന്നത്. ഫാക്ടറി മുഴുവന്‍ തന്നെ ഏതാണ്ട് അഗ്നിക്കിരയായി. ഞായറാഴ്ച അവധിയായതിനാല്‍ ജീവനക്കാര്‍ ഇല്ലാതിരുന്നതുകൊണ്ട് ആളപായം ഒഴിവായി. 



കമ്പനിക്കു ചുറ്റും തകര ഷീറ്റ് കൊണ്ട് മറച്ചിരുന്നതിനാല്‍ നാട്ടുകാര്‍ക്ക് രക്ഷാ പ്രവര്‍ത്തനം ദുഷ്കരമായി. അഗ്നിരക്ഷാസേനയുടെ  നാല് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. സ്പോഞ്ച്, ഫൈവര്‍ തുടങ്ങി കിടക്ക നിര്‍മ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളിലേക്ക് തീ പടര്‍ന്നത് അപകടത്തിന്‍റെ ആക്കം കൂട്ടി. ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച ചുറ്റുമതില്‍ തകര്‍ത്താണ് രക്ഷാപ്രവര്‍ത്തകര്‍ അകത്ത് കടന്നത്. മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K