26 February, 2023 11:59:23 PM


മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സയിലിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു



കോട്ടയം: മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സയിലിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പെൺകുട്ടിയുടെ മരണത്തിൽ പിതാവ്​, കോട്ടയം ഈസ്റ്റ്​ പൊലീസിൽ പരാതി നൽകി. കോട്ടയം കൊല്ലാട് വട്ടുകുന്നേൽ  ഇരട്ടപ്ലാമൂട്ടിൽ ഇ.ആർ. രാജീവിന്‍റെ മകൾ രസികയാണ്​ (15) മരിച്ചത്​.

കോട്ടയം മൗണ്ട്​ കാർമ്മൽ ഗേൾസ് സ്കൂളിലെ പത്താംക്ലാസ്​ വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ ദിവസം പനിയും വയറുവേദനയും​ അനുഭവപ്പെട്ടതിനെ തുടർന്ന്​ മെഡിക്കൽ സ്റ്റോറിൽനിന്ന്​ ഗുളിക വാങ്ങികഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പിന്നീട്​ നിർത്താതെ ഛർദിച്ചതിനെ തുടർന്ന്​ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവശത വർധിച്ചതോടെ ​മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും ഞായറാഴ്ച രാത്രി 7.30ഓടെ മരണപ്പെടു​കയായിരുന്നു. മഞ്ഞപ്പിത്തം മൂലമാണ്​ കുട്ടിയുടെ മരണമെന്നാണ്​ ആശുപത്രി അധികൃതർ പറയുന്നത്​. പിതാവിൻ്റെ പരാതിയിൽ അസ്വഭാവികമായി മരണത്തിന്​ പൊലീസ്​ കേസെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ്​ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K