01 March, 2023 12:03:27 PM


ഈരാറ്റുപേട്ട തെക്കേക്കരയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം



ഈരാറ്റുപേട്ട: തെക്കേക്കരയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം. ഗോഡൗൺ പൂർണ്ണമായും കത്തിനശിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 


പുലർച്ചെ 2.15 മുതൽ  തീ നിയന്ത്രണ  വിധേയമാക്കാൻ ശ്രമിച്ചു എങ്കിലും 6 മണിയോടെയാണ് പൂർത്തിയായത്. ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനം പൂർണ്ണമായും കത്തിനശിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാൻ സമീപ പ്രദേശത്തെ വീടുകളിൽ നിന്നും അളുകളെ ഒഴിപ്പിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K