07 March, 2023 01:18:54 PM


ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം: ഏറ്റുമാനൂരില്‍ ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറി



ഏറ്റുമാനൂർ: ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറി. അപകടം എം സി റോഡിൽ ഏറ്റുമാനൂർ പാറോലിക്കൽ കൈതമല പള്ളിക്കു സമീപം. പാറോലിക്കലിലെ പ്ലേ വേള്‍ഡ് എന്ന പാര്‍ക്കിനോടനുബന്ധിച്ചുണ്ടായിരുന്ന കടയിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ പാര്‍ക്കിനുമുന്നിലെ കവാടവും കടയും പൂര്‍ണമായും തകര്‍ന്നു.



കടയിൽ ആളില്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. പിറവം - കോട്ടയം റൂട്ടിൽ ഓടുന്ന ജയ്മേരി ബസാണ് അപകടത്തിൽ പെട്ടത്.  അതിരമ്പുഴ, യൂണിവേഴ്സിറ്റി, അമലഗിരി, മെഡിക്കല്‍ കോളേജ് വഴി പോകേണ്ട ബസ് റൂട്ട് മാറി എം.സി.റോഡിലൂടെ വന്നതാണ്. ഇതേപറ്റി അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K