22 March, 2023 08:29:22 PM


രോഗിയെ പരിചരിക്കാനെത്തിയ നഴ്സിംഗ് വിദ്യാർഥിനിയെ കടന്നു പിടിച്ച കൂട്ടിരിപ്പുകാരന്‍ അറസ്റ്റില്‍



കോട്ടയം: സ്വകാര്യ ആശുപത്രിയിലെ നേഴ്സിങ് വിദ്യാർഥിനിയെ കടന്നു പിടിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം മാങ്ങാനം തടത്തിൽ വീട്ടിൽ ജോസഫ് കോര (61) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരൻ ആയിരുന്നു. റൂമിൽ രോഗിയെ പരിചരിക്കാൻ എത്തിയ നഴ്സിങ്  വിദ്യാർത്ഥിനിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.

പരാതിയെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും. ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ. ശ്രീജിത്ത്, എസ്.ഐ അനുരാജ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത്,ജ്യോതി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K