26 March, 2023 08:39:48 PM


റസിഡന്‍റ്സ് അസോസിയേഷനുകള്‍ സമൂഹത്തിന് അനിവാര്യം - മന്ത്രി വി.എന്‍.വാസവന്‍



ഏറ്റുമാനൂർ: റസിഡന്‍റ്സ് അസോസിയേഷനുകളുടെ സാമൂഹിക പ്രസക്തി ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണെന്ന് മന്ത്രി വി.എന്‍.വാസവന്‍. നഗരങ്ങളില്‍ അയല്‍വാസികള്‍ പോലും പരസ്പരം അറിയപ്പെടാതെ വരുന്ന സാഹചര്യങ്ങളില്‍ റസിഡന്‍റ്സ് അസോസിയേഷന്‍ എന്ന കൂട്ടായ്മയുടെ പ്രസക്തി വളരെ ഏറുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കോട്ടയം നഗരത്തിലെ ഒരു വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഇരട്ടകൊലപാതകം അയല്‍വാസികള്‍ അറിയാതെ പോയ സംഭവം ഓര്‍മ്മിച്ചുകൊണ്ടാണ് മന്ത്രി ഇത് വിശദമാക്കിയത്. 

ഏറ്റുമാനൂര്‍ അമ്മൻകോവിൽ റോഡ് പരിസര വാസികളുടെ കൂട്ടായ്മയായ സഹൃദയ റസിഡന്‍റ്സ് അസോസിയേഷന്‍റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അസോസിയേഷന്‍ ഡയറക്ടറിയുടെ പ്രകാശനം ആദ്യപ്രതി സെക്രട്ടറി സി. എസ്. അജയകുമാറിന് നൽകി മന്ത്രി നിർവഹിച്ചു. പ്രസിഡന്‍റ് കെ. കെ. ഹരിക്കുട്ടന്‍റെ അധ്യക്ഷതയിൽ ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, നഗരസഭ പ്രതിപക്ഷ നേതാവ് ഈ. എസ്. ബിജു, ജില്ലാ റസിഡന്‍റ് വെൽഫയർ അപക്സ് കൌൺസിൽ പ്രസിഡന്‍റ് നാരായണൻ നായർ, വിക്രമൻ നായർ, ജോയിന്‍റ് സെക്രട്ടറി ത്രേസ്യമ്മ ജോൺ എന്നിവര്‍ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K