10 April, 2023 02:00:21 PM


മണിമല വാഹനാപകടം: ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍



കോട്ടയം: സ്കൂട്ടര്‍ യാത്രികരായ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി യുടെ മകൻ അറസ്റ്റിൽ. കെ.എം മാണി ജൂനിയറിനെ (കുഞ്ഞുമാണി)യാണ് അറസ്റ്റ് ചെയ്തത്. 


മൂവാറ്റുപുഴ പുനലൂർ പാതയിൽ മണിമല ബിഎസ്‌എന്‍എലിനു സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. കെ.എം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചു. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍ (35), സഹോദരൻ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് അപകടത്തിൽ മരിച്ചത്. 


ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്നു ഇരുവരും. മണിമല ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്ക് സഞ്ചരിക്കുകയുമായിരുന്നു ഇവർ. എതിർ ദിശയിൽ റാന്നി ഭാഗത്തു നിന്നും മണിമല ഭാഗത്തേക്ക് പോയ ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് എതിർദിശയിലേക്ക് കറങ്ങി എത്തിയപ്പോഴാണ് അതിനു പിന്നിലേക്ക് സ്‌കൂട്ടർ ഇടിച്ചുകയറിയതെന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഓടിച്ചത് കെ.എം മാണി ജൂനിയർ ആയിരുന്നു. പാലാ സ്വദേശിയായ സേവ്യർ മാത്യു എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ വാഹനം.ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K