10 April, 2023 08:13:34 PM


കോട്ടയത്ത് ഈരയിൽ കടവ് പാടശേഖരത്ത് തീപിടുത്തം; ജനവാസമേഖലയില്‍ പുക പടര്‍ന്നു



കോട്ടയം: കോട്ടയത്ത് ഈരയിൽ കടവ് പാടശേഖരത്ത് തീപിടുത്തം. തിങ്കളാഴ്ച്ച ഉച്ചയോടെ ഉണ്ടായ തീ, ഏക്കർ കണക്കിന് പാടത്തേക്കാണ് പടർന്നത്. ഉണങ്ങിയ പുല്ലിന് തീപിടിച്ച് പടർന്നതാണെന്ന് നാട്ടുകാർ പറഞ്ഞു. ഫയർഫോഴ്സ് അധികൃതരെത്തി ജനവാസ മേഖലയിലേക്ക് തീ പടരാതെ അണച്ചു.

എങ്കിലും തീ ആളിപടർന്ന പാടശേഖരത്തിൻ്റെ മദ്ധ്യഭാഗത്തേക്ക് ഇവർ എത്താൻ വഴി ഇല്ലാത്തത് പ്രതിസന്ധിയായി.
തുടർന്ന് ഹോസ് ഇട്ട് വെള്ളം ഒഴിച്ച് തീ പടരാതെ  ശ്രദ്ധിക്കാൻ മണിക്കൂറുകൾ നീണ്ട പ്രയത്നമാണ് വേണ്ടി വന്നത്. തീ ആളി പടർന്നത് സമീപത്തെ ജനവാസ മേഖലകളിലേക്കും, റെയിൽവേ ട്രാക്കിലേക്കും പുക പടരുന്നതിന് കാരണമായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K