12 April, 2023 09:30:37 PM


ഏറ്റുമാനൂരില്‍ വന്‍ അഗ്നിബാധ; തീ പിടിച്ചത് പേരൂര്‍ കവലയിലെ ഐസ് ഫാക്ടറിയില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരത്തില്‍ വന്‍ അഗ്നിബാധ. തീ പിടിച്ചത് പേരൂര്‍ കവലയ്ക്ക് സമീപമുള്ള ഐസ് ഫാക്ടറിയില്‍. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലാ റോ‍ഡില്‍ റിലയന്‍സ് ട്രന്‍ഡ്സിന് പിന്നില്‍  പ്രവർത്തിക്കുന്ന സെന്റ് തോമസ് ഐസ് ഫാക്ടറിയ്ക്കാണ് രാത്രിയിൽ തീ പിടിച്ചത്.


ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഫാക്ടറിയുടെ കൂളിംങ് റൂമിൽ തീ പിടുത്തം ഉണ്ടായത്. തീ പടർന്നു പിടിക്കുന്നത് കണ്ട് ജീവനക്കാരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന്, ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയന്ത്രണ വിധേയമാക്കാൻ ശ്രമം ആരംഭിച്ചു. വിവരമറിഞ്ഞ് കോട്ടയത്തുനിന്നും എത്തിയ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K