13 April, 2023 10:56:51 AM


കോട്ടയത്ത് സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്കേറ്റു



കോട്ടയം: എം സി റോഡിൽ നാഗമ്പടത്ത് സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശികളായ രണ്ടുപേർക്കു പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ കാളിദാസ് , മുരുകൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. രണ്ടുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത  പ്രവേശിപ്പിച്ചു. 


വ്യാഴാഴ്ച രാവിലെ ഏഴരയോടെ നാഗമ്പടം ചെമ്പരത്തിമൂട് വളവിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ, ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്വകാര്യബസുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. 


ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എത്തിച്ചത്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് അല്പനേരം എംസി റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K