17 April, 2023 01:28:45 PM


മാൻവെട്ടത്ത് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് 4 തൊഴിലാളികൾക്ക് പരിക്ക്



മാൻവെട്ടം: കല്ലറ മാൻവെട്ടത്ത് നിർമ്മാണത്തിലിരുന്ന വീടിന്‍റെ ആർച്ച് തകർന്ന് വീണ് ബംഗാൾ സ്വദേശികളായ 4 തൊഴിലാളികൾക്ക് പരിക്ക്. മാൻവെട്ടം തോപ്പിൽ ടോമിയുടെ ഉടമസ്ഥതയിൽ പണി നടന്നുകൊണ്ടിരുന്ന വീടിന്‍റെ മുകൾ ഭാഗത്തെ ആർച്ച് ആണ് തകർന്ന് വീണത്.


തൊഴിലാളികൾ ആർച്ചിന്‍റെ ഭാഗത്ത് തട്ട് കെട്ടി തേക്കുന്നതിനിടെ രാവിലെ 9 30 ഓടെ ആയിരുന്നു അപകടം. അപകടത്തിൽ ബംഗാൾ സ്വദേശികളായ അംജിത്ത്,പർഗൂർ,രാജീവ്, രജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തുരുത്തി പോലീസ് സംഭവസ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K