17 April, 2023 06:37:23 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പകർത്തി: യുവാവ് പിടിയിൽ



പാലാ:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി. ഭരണങ്ങാനം നെച്ചപ്പുഴ ഭാഗത്ത് ചിറക്കൽ വീട്ടിൽ ബെന്നി മകൻ സനു ബെന്നി (24) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നഗ്ന വീഡിയോകളും, ഫോട്ടോകളും മൊബൈലിൽ പകർത്തി അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയിൽ നിന്ന് പലപ്പോഴായി പണം കൈപ്പറ്റിയിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതറിഞ്ഞ യുവാവ് ഒളിവിൽ പോവുകയുമായിരുന്നു.

ഇയാളെ എറണാകുളം ജില്ലയില്‍ നിന്നുമാണ് അന്വേഷണസംഘം പിടികൂടിയത്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ,എ.എസ്.ഐ സുദേവ്, സി.പി.ഓ മാരായ സുമേഷ്,  രഞ്ജു, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K