20 April, 2023 05:08:58 PM


പാലായില്‍ കെഎസ്ആർടിസി ബസിനടിയില്‍ കാറിടിച്ചുകയറി; യാത്രക്കാര്‍ രക്ഷപെട്ടു



പാലാ: അരുണാപുരത്ത് സെന്‍റ് തോമസ് കോളജിന് മുന്നിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ചുകയറി. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. പാലായിൽ നിന്നും വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരികെ മുത്തോലിയിലേയ്ക്ക് വന്ന കാർ തൊടുപുഴയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു.




ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിയപ്പോയതാണ് അപകടകാരണം. അപകടത്തിൽ കാറിന്‍റെ മുൻവശം പൂർണമായും തകർന്നു. കാറിന്‍റെ ചില്ല് ശരീരത്ത് വീണ് കാറിലുണ്ടായിരുന്നവർക്ക് നിസാരപരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ കുടുങ്ങിയ കാർ ഫയർഫോഴ്സെത്തിയാണ് പുറത്തെടുത്തത്.പാലാ ഹൈവേ പോലീസും സ്ഥലത്തത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K