20 April, 2023 05:16:46 PM


അയര്‍ക്കുന്നത്ത് ലോറി ഇടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേർക്ക് പരിക്ക്



കോട്ടയം: അയർക്കുന്നത്ത് നിയന്ത്രണം നഷ്ടമായി മിനി ലോറി റോഡരികിലേയ്ക്ക് ഇടിച്ച് കയറി മുന്നു പേർക്ക് പരിക്ക്. വൈക്കം തോട്ടകം നെടുംതറ പാർവതി (25), ആംബുലൻസ് ഡ്രൈവർ ആർപ്പൂക്കര പടിഞ്ഞാറേ പുല്ലത്ത് അമൽ സി ഷാജി (27), ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്.  അപകടത്തിൽപ്പെട്ട ആരുടെയും നില ഗുരുതരമല്ല.

തിരുവഞ്ചൂർ അയർക്കുന്നം ചമയങ്കര ഭാഗത്തായിരുന്നു അപകടം. തമിഴ്നാട്ടിലേയ്ക്ക് പോകുകയായിരുന്ന മിനി ലോറി നിയന്ത്രണം നഷ്ടമായി റോഡരികിലെ കടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഈ സമയം റോഡരികിലെ കടയിൽ നിന്ന പാർവതിയ്ക്കും , അമലിനും പരിക്കേൽക്കുകയായിരുന്നു. തുടർന്നാണ് ഇതുവഴി എത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം എം.വി.ഐ ആശാകുമാർ , എ.എം.വി.ഐമാരായ ജോർജ് വർഗീസ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിലെത്തിയ ഉദ്യോഗസ്ഥ സംഘം അപകടത്തിൽപ്പെട്ടവരെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K