25 April, 2023 07:32:09 PM


മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധുവായ യുവാവ് അറസ്സിൽ



കോട്ടയം: പുതുപ്പള്ളിയിൽ മധ്യവയസ്കനെ  കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തലപ്പാടി ഭാഗത്ത് മൂലക്കുളം വീട്ടിൽ എം. സി മത്തായി മകൻ ജേക്കബ് മാത്യു (35) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ പിതാവിന്‍റെ സഹോദരന്‍ കൂടിയായ മധ്യവയസ്കന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെയും ഇയാളുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരു സഹോദരനെയും ആക്രമിക്കുകയായിരുന്നു. 

സഹോദരനെ ചീത്തവിളിക്കുകയും അടിക്കുകയും ചെയ്യുന്നത് കണ്ട് തടയാൻ ചെന്ന മധ്യവയസ്കനെ ഇയാൾ കയ്യിൽ കരുതിയിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ജേക്കബ് മാത്യുവും   മധ്യവയസ്കനുമായി കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇയാൾ വീട്ടിൽ കയറി ആക്രമിച്ചത്. 

പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ്  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവാവിനെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, സദക്കത്തുള്ള, രാജ് മോഹൻ,എ.എസ്.ഐ സന്തോഷ് കെ.നായർ,സി.പി.ഓ മാരായ പ്രതീഷ് രാജ്, വിപിൻ,അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ  ഇയാളെ റിമാന്‍ഡ്‌ ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K