26 April, 2023 06:05:33 PM


മാങ്ങാ മോഷ്ടിച്ച പോലീസുകാരനെ ജോലിയിൽ നിന്നും പുറത്താക്കി



കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കടയിൽ നിന്നും മാങ്ങാ മോഷ്ടിച്ച പോലീസുകാരനെ ജോലിയിൽ നിന്നും പുറത്താക്കി. സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പി വി ഷിഹാബിനെയാണ് പിരിച്ച് വിട്ടത്. ഇദ്ദേഹം നൽകിയ വിശദീകരണം തൃപ്തിയാവാത്തതിനാലാണ് പുറത്താക്കിയത്  എന്ന് ഇടുക്കി എസ് പി അറിയിച്ചു. ഇടുക്കി ഏ ആർ ക്യാമ്പ്  ഉദ്യോഗസ്ഥനായിരുന്നു ഷിഹാബ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K