28 April, 2023 03:30:48 PM


കോട്ടയത്ത് കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു



കോട്ടയം: കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. കോട്ടയം വാഴൂർ ചാമംപതാൽ കന്നുകുഴിയിലാണ് സംഭവം. വാഴൂർ ആലുംമൂട്ടിൽ റെജിയാണ് മരിച്ചത്.വീട്ടിൽ വളർത്തിയ കാളയാണ് ആക്രമിച്ചത്. കാളയുടെ ആക്രമണത്തെ തുടർന്ന് ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും പരുക്കുണ്ട്. കാള കുത്തിയ ഉടൻ തന്നെ റെജിയെ പൊൻകുന്നത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K