01 May, 2023 11:41:20 AM


ബാംഗ്ലുരില്‍ നിന്നെത്തിച്ച എം.ഡി.എം.എയുമായി പാലായിൽ 3യുവാക്കള്‍ പിടിയില്‍



പാലാ: പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി എരുമേലി സ്വദേശികളായ 3യുവാക്കള്‍ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും വന്ന ബസ് തടഞ്ഞു നിർത്തിയാണ് കോട്ടയത്ത് നിന്നുള്ള എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എം.ഡി.എം.എ പിടികൂടിയത്. 70 ഗ്രാമോളം എംഡി എം എ ഇവരിൽ നിന്നും കണ്ടെത്തി. എല്‍എസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K