14 May, 2023 03:21:13 PM


ഡ്യൂട്ടിക്കിടെ കെട്ടിടത്തിൽ നിന്നും കാൽവഴുതി വീണ് പോലീസുകാരന് ദാരുണാന്ത്യം



പാലാ: പാലാ രാമപുരത്ത് ഡ്യൂട്ടിക്കിടെ കെട്ടിടത്തിൽ നിന്നും കാൽവഴുതി വീണ് പോലീസുകാരന് ദാരുണാന്ത്യം. പാലാ രാമപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന  കുറവിലങ്ങാട് സ്വദേശി ജോബി ജോർജ് ആണ് മരിച്ചത്.

രാമപുരം ബസ്റ്റാന്‍റിന് സമീപത്ത് ചീട്ടുകളി സംഘം ഉണ്ടെന്ന് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനക്കിടെ കെട്ടിടത്തിന്‍റെ ഇടനാഴിയിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ഉടൻതന്നെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K