15 May, 2023 03:44:27 PM


ഡബിള്‍ ഡക്കര്‍ ബസില്‍ അക്ഷരനഗരിയിലൂടെ സൗജന്യയാത്രക്ക് അവസരം



കോട്ടയം: എന്‍റെ കേരളം പ്രദർശന-വിപണന മേളയുടെ പ്രചരണാർത്ഥം കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡക്കർ ബസ് കോട്ടയത്തും. മേളയിലെ കെ.എസ്.ആർ.ടി.സി. സ്റ്റാളിൽനിന്ന് ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് സൗജന്യമായി ജനങ്ങൾക്ക് യാത്രചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുക. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പാണ് പ്രചരണാർത്ഥം വാടകയ്ക്ക് കെ.എസ്.ആർ.ടി.സി. ഡബിൾ ഡക്കർ എത്തിച്ചിട്ടുള്ളത്. ഇതിന്‍റെ-ഫ്‌ളാഗ് ഓഫ് ഇന്ന് വൈകിട്ട് അഞ്ചിന് നാഗമ്പടം മൈതാനത്ത് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K