18 May, 2023 08:29:49 PM


പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ



കോട്ടയം: പാമ്പാടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെള്ളൂർ പായിപ്ര വീട്ടിൽ സക്കറിയ കുര്യൻ മകൻ സാംമോൻ എം.സക്കറിയ (43) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.  

14-ആം തീയതി രാത്രി പത്തുമണിയോടെ  ഇയാൾ തന്‍റെ ഭാര്യയെ മർദ്ദിക്കുന്നതായി ഭാര്യ പാമ്പാടി സ്റ്റേഷനിൽ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഇയാൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന് മൂക്കിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. 

തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം ഇവിടെ നിന്നും ഇയാളെ പിടികൂടുയുമായിരുന്നു. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനിൽ കൊലപാതക കേസ് നിലവിലുണ്ട്.പാമ്പാടി സ്റ്റേഷൻ എസ്.എച്ച്..ഓ സുവർണ്ണകുമാർ, എസ്.ഐ ലെബിമോൻ, ശ്രീരംഗൻ,സി.പി.ഓ ജയകൃഷ്ണൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K