27 May, 2023 08:08:19 PM


കോട്ടയം ജില്ലയിൽ മേയ് 28, 29 തീയതികളില്‍ മഞ്ഞ അലെർട്ട്



കോട്ടയം: കോട്ടയം ജില്ലയിൽ മേയ് 28, 29 ശക്തമായ മഴ സാധ്യതതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സംസ്ഥാനത്ത് മേയ് 27 മുതൽ അഞ്ചുദിവസം വ്യാപകമായി ഇടി/  മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ നൽകിയിട്ടുണ്ട്. ഇന്ന് (മേയ് 28) പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ മേയ് 29) ആലപ്പുഴ, കോട്ടയം, എറണാകുളം  ജില്ലകളിലുമാണ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K