30 May, 2023 10:19:23 AM


കോട്ടയം ചേനപ്പാടിയിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദം; വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും



എരുമേലി: കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ ചേനപ്പാടി പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ. തിങ്കളാ‍ഴ്ച പകലും, രാത്രിയിലുമാണ് പല പ്രദേശങ്ങളിൽ നിന്നും മുഴക്കം കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു.

ഇന്നലെ പുലർച്ചെയും വൈകിട്ട് 5.30നും ചെറിയ മുഴക്കം കേട്ടിരുന്നുവെങ്കിലും രാത്രി 8.15നും 8.45നും 9നും മൂന്നു തവണ വലിയ സ്ഫോടന ശബ്ദം കേട്ടതോടെ ജനങ്ങൾ പേടിച്ച് വീടുകളിൽ നിന്ന് പുറത്തിറങ്ങി. ‌‌

വിവരം അടിയന്തരമായി ജില്ലാ ഭരണകൂടത്തെയും,ദുരന്തനിവാരണ വിഭാഗത്തെയും, ജില്ലാ ജിയോളജി വിഭാഗത്തെയും അറിയിച്ചതായി എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഇന്ന് രാവിലെ ജിയോളജി വിദഗ്ധർ  സ്ഥലത്തെത്തി പരിശോധനകൾ നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K