02 June, 2023 07:39:30 PM


കുപ്രസിദ്ധഗുണ്ടയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽനിന്നും നാട് കടത്തി



കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം, ഭവനഭേദനം, കവർച്ച, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഗാന്ധിനഗർ പെരുമ്പായിക്കാട്, സംക്രാന്തി വാഴക്കാലാ ഉണ്ണിമേസ്തിരിപ്പടി ഭാഗത്ത് കണ്ണച്ചാൽ വീട്ടിൽ ബിന്‍റോ ബേബി (21) എന്നയാളെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, വധശ്രമം, പിടിച്ചുപറി, ആംസ് ആക്ട് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് . ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും  ജില്ലാ പോലീസ് മേധാവി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K