02 June, 2023 08:03:18 PM


കുമാരനല്ലൂരിൽ സ്‌കൂട്ടറും, ചരക്ക് ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്



കോട്ടയം: എം.സി റോഡിൽ കോട്ടയം കുമാരനല്ലൂരിൽ സ്‌കൂട്ടറും, ചരക്ക് ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. കോട്ടയം പുതുപ്പള്ളി സ്വദേശിയെന്ന് സംശയിക്കുന്ന സ്കൂട്ടർ യാത്രികനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് 3.45 ഓടെ കോട്ടയം കുമാരനല്ലൂർ - കുടമാളൂർ റോഡിൽ മേൽപ്പാലത്തിനു സമീപമായിരുന്നു അപകടം. മുമ്പിലെ കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി ലോറിയുമായി ഇടിക്കുകയായിരുന്നെന്നു സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു.

അപകടത്തെ തുടർന്ന് തലക്ക് ക്ഷതമേറ്റ് റോഡിൽ വീണു ബോധരഹിതനായി കിടന്ന ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്നു എംസി റോഡിൽ ഗതാഗതവും തടസപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K